About Us

ലക്ഷ്യം

വിദ്യാഭ്യാസ രംഗത്തെ സര്‍വതോന്മുഖമായ അഭ്യുന്നതിക്ക് വേണ്ടിയുള്ള പരിശ്രമം.

A. സാമ്പത്തിക പിന്നോക്കാവസ്ഥ യിലുള്ള കുടുംബങ്ങളിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുടെ ഉന്നമനാര്‍ത്ഥം അവരുടെ അഭിരുചിക്കിണങ്ങുന്ന ഉന്നത വിദ്യാഭ്യാസത്തിന്നുള്ള അവസരം സൃഷ്ടിക്കല്‍, (IPS, IAS, IFS etc) എന്നിവക്ക് കോച്ചിങ് സൗകര്യം ഏര്‌പ്പെടുത്തല്‍, പിന്നോക്ക മേഖലകളില്‍ ആവശ്യാനുസരണം സ്മാര്ട്ട് ക്ലാസുകള്‍ക്ക് വേണ്ട സംവിധാനം ഏര്‌പ്പെടുത്തല്‍

B. സ്റ്റുഡന്റ്‌സ് ഗൈഡന്‌സ്, കൗണ്‌സിലിങ് മുതലായവ ഏര്‍പ്പെടുത്തല്‍

C. വയോജന വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്കുക. ആവശ്യമെങ്കില്‍ ക്ലാസുകള്‍ സജ്ജീകരിക്കുക.

D. ലൈബ്രറി സജ്ജീകരിക്കല്‍, ബുക്ക് ബാങ്ക് സജ്ജമാക്കല്‍

E. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്നു പരിഗണന നല്കുക, വനിതാ കുടില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, പുതിയ കുടില്‍ വ്യവസായങ്ങള്‍ രൂപീകരിക്കുക

F. വിദഗ്ധരെ ഉള്‌പ്പെടുത്തിക്കൊണ്ട് ജോബ് ഗൈഡന്‌സ് സംവിധാനങ്ങള്‍ ഉണ്ടാകുക

G. ഗവണ്മെന്റിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ പരിശ്രമിക്കുക, അതിന്നുവേണ്ടി ഇടപെടലുകള്‍ നടത്തുക

H. തൊഴില്‍ രഹിതരായി നാട്ടില്‍ തിരികെയെത്തുന്ന പ്രവാസികള്‍ക്ക് (സ്വദേശത്തും വിദേശത്തും ഉളള)മുന്‍ഗണന നല്കി കൊണ്ടുള്ള തൊഴില്‍ പരിശീലന പദ്ധതികള്‍ക്ക് രൂപം നല്കും

I. തൊഴില്‍ പരിശീലന കേന്ദ്രം സ്ഥാപിക്കാന്‍ മുന്‍കൈ എടുക്കും

J. പ്രവാസി തൊഴിലാളികള്‍ക്ക് വേണ്ടി എംപ്ലോയ്‌മെന്റ് ബാങ്ക് സ്ഥാപിക്കും.

K. നാട്ടില്‍ സ്‌നേഹവും സമാധാനവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാന്‍ ജനമൈത്രി പോലീസ് മറ്റു നാട്ടിലെ സാംസ്‌കാരിക സംഘടനകള്‍, ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

L. പൊതുസേവന രംഗത്തുള്ള നിസ്വാര്ത്ഥരായ ഉദ്യോഗസ്ഥരേയും കലാ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ള വരേയും പൊതുപ്രവര്ത്തകരേയും മികവുറ്റ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം വെച്ചുകൊണ്ട് ആദരങ്ങളും അവാര്‍ഡുകളും സംഘടിപ്പിക്കും.

M. നിര്‍ദ്ദനരായ ഭവനരഹിതരെ കണ്ടെത്തി അവര്‍ക്ക് ആധുനിക നിര്‍മാണ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ചുരുങ്ങിയ ചിലവില്‍ വീട് നിര്‍മിക്കാനാവശ്യമായ സഹായ സഹകരണങ്ങള്‍ ഒരുക്കുക.

N. അംഗങ്ങളില്‍ നിന്നും അതാത് മേഖലകളില്‍ പ്രാഗത്ഭ്യവും പരിചയവും ഉളളവരുടെ ഉപ സമിതി രൂപീകരിക്കും. ആത്മാര്‍ത്ഥതയും കര്‍മ സന്നദ്ധത യുമുളള യവാക്കളുടെ വളണ്ടിയര്‍വിംഗ് രൂപീകരിക്കും.

O. അവശ്യ സന്ദര്‍ഭങ്ങളില്‍ സഹോദര സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് പ്രവര്‍ത്തനം നടത്തും. സര്‍കാര്‍, സര്‍കാറേതര വിഭാഗങ്ങളുമായി പരമാവധി സഹകരണം ഉറപ്പു വരുത്തും.

P. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ സ്ഥാപനങ്ങള്‍ മുഖേനയും മറ്റും അര്‍ഹരായവര കണ്ടെത്തി സ്‌പോണ്‍സര്‍ സംവിധാനം ഒരുക്കും.

Mission: To Change the Life of Those, Who Have no Hope!

Our mission is to provide shelter and care to our childrens with their needs, to improve their skills by giving proper Education.

Vission

Our vision to make an era of 100% literacy and employment which gonna give us a peaceful future.

Success Stories